Image

കേരള പൊലീസില്‍ തീവ്രവാദികളുടെ സ്ലീപ്പിങ്ങ്‌ സെല്ലുകള്‍; പൊലീസിനെതിരെ കെ. സുരേന്ദ്രന്‍

Published on 29 February, 2020
 കേരള പൊലീസില്‍ തീവ്രവാദികളുടെ സ്ലീപ്പിങ്ങ്‌ സെല്ലുകള്‍;   പൊലീസിനെതിരെ കെ. സുരേന്ദ്രന്‍


കേരളാ പൊലീസിനെതിരെ കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്‌ . 

പൊലീസ്‌ പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്നാണ്‌ കെ സുരേന്ദ്രന്റെ ആരോപണം . മാറാട്‌ നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

`മതമാണ്‌ കേരള പൊലീസിന്റെ അടിസ്ഥാനം. പൊലീസില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഉണ്ടെന്നും' കെ സുരേന്ദ്രന്‍ ആരോപിച്ചു.

തീവ്രവാദികളുടെ സ്ലീപ്പിങ്‌ സെല്ലുകള്‍ പൊലീസിലുണ്ട്‌. മാറാട്‌ കലാപത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഡല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചു എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക