Image

എ.ഡി.ജി.പിയായി തരംതാഴ്ത്തി: പരാതിയുമായി ജേക്കബ് തോമസ് കേന്ദ്ര ട്രൈബ്യൂണലില്‍

Published on 29 February, 2020
എ.ഡി.ജി.പിയായി തരംതാഴ്ത്തി: പരാതിയുമായി ജേക്കബ് തോമസ് കേന്ദ്ര ട്രൈബ്യൂണലില്‍

തിരുവനന്തപുരം:എ.ഡി.ജി.പിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.ജി.പി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ്‌ ്രൈടബ്യൂണലിനെ സമീപിച്ചു. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം.


സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം എഴുതിയതിനാണു ജേക്കബ് തോമസ് അച്ചടക്ക നടപടി നേരിടുന്നത്. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അന്വേഷണത്തെ തുടര്‍ന്നാണു നടപടി. ജേക്കബ് തോമസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച സര്‍ക്കാര്‍ അദ്ദേഹത്തോടു വിശദീകരണം തേടി . അതു ലഭിച്ചശേഷം തസ്തിക തരം താഴ്ത്തി ഉത്തരവിറക്കാനാണ് ആലോചന.


അച്ചടക്കം ലംഘിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് പ്രകാരം തരംതാഴ്ത്തുകയോ സ്വയം വിരമിക്കലിന് അനുവദിക്കുകയോ പിരിച്ചു വിടുകയോ ചെയ്യാം. ഇതിനു കേന്ദ്രാനുമതി ആവശ്യമാണ്. 1985 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡിയാണ്. തരം താഴ്ത്തിയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന ആദ്യ മുതിര്‍ന്ന ഐ.പി.എസ് ഓഫിസറാകും ഇദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക