Image

തൊഴിലുറപ്പ് പദ്ധതി; വേതനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും

Published on 29 February, 2020
തൊഴിലുറപ്പ് പദ്ധതി; വേതനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും

കൊച്ചി: കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ സാധിക്കുന്നില്ലെന്ന പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈബി ഈഡന്‍ എം.പി. .കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഹൈബി ഈഡന്‍ എം.പി. ഉറപ്പു നല്‍കിയത്.


പി. എം.ജി.എസ്.വൈ വൈപ്പിന്‍, പറവൂര്‍, ആലങ്ങാട് മേഖലകളില്‍ സ്ഥലപരിമിതി മൂലം പദ്ധതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള റോഡുകള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ദിശ മീറ്റിംഗില്‍ ഉയര്‍ന്നു. റോഡിലെ നിലവിലെ അവസ്ഥ അറിയിക്കാന്‍ എം.പി. യോഗത്തില്‍ ആവശ്യപ്പെട്ടു. എന്‍.എസ്.എ.പി. പെന്‍ഷന്‍ പദ്ധതിയില്‍ മസ്റ്ററിംഗ് നടത്തുവാന്‍ സാധിക്കാത്തവര്‍ക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് മസ്റ്ററിംഗിന് അവസരം നല്‍കുന്ന കാര്യം അറിയിക്കുമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ വഴിയോര കച്ചവടക്കാരെ തെരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്ക്ണമെന്ന് എം.പി. നിര്‍ദ്ദേശിച്ചു.


വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കൊച്ചി നഗരസഭയിലും പരിസര പ്രദേശങ്ങളിലുമായി ആറ് ചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക