Image

കെജ്​രിവാള്‍ ആത്മാവിനെ ചെകുത്താന് വില്‍ക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ആനന്ദ് പട്​വര്‍ധന്‍

Published on 29 February, 2020
കെജ്​രിവാള്‍ ആത്മാവിനെ ചെകുത്താന് വില്‍ക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ആനന്ദ് പട്​വര്‍ധന്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സംവിധായകനും ആക്ടിവിസ്റ്റുമായ ആനന്ദ് പട്​വര്‍ധന്‍. കെജ്​രിവാള്‍ സ്വന്തം ആത്മാവിനെ ചെകുത്താന് വില്‍ക്കുകയാണെന്ന് ആനന്ദ് പട്​വര്‍ധന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഫാഷിസ്റ്റുകള്‍ക്ക് കെജ്​രിവാള്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും പട്​വര്‍ധന്‍ വിമര്‍ശിച്ചു.

രാജ്യദ്രോഹകേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്‍റും സി.പി.ഐ നേതാവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍​ അനുമതി നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

രാജ്യ​േ​ദ്രാഹകേസില്‍ ഡല്‍ഹി സര്‍ക്കാര്‍ അജ്ഞരാണെന്ന്​ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി. ചിദംബരം അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹി സര്‍ക്കാരിന്‍െറ നടപടിയെ ശക്തമായി തള്ളികളയുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2016ലാണ്​ കനയ്യ കുമാറിനും മറ്റു ഒമ്ബതുപേര്‍ക്കുമെതിരെ രാജ്യദ്രോഹകേസെടുത്തത്​. സര്‍വകലാശാലയില്‍ നടന്ന അഫ്​സല്‍ ഗുരു അനുസ്​മരണത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കേസ്​. ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന്​ കേസിന്‍െറ നടപടി ക്രമങ്ങള്‍ നിലച്ചിരിക്കുകയായിരുന്നു.

Join WhatsApp News
josecheripuram 2020-02-29 15:32:50
Patriotism is not something to be forced upon.It should come from the bottom of your heart&be proud of your country.A person who has no love to the country,even someone force them to be Patriot,When time comes they betray their own country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക