Image

വെടിയേറ്റ് മരിച്ച എസ്എസ്‌ഐയുടെ മകള്‍ക്ക് ജോലിയും, ഒരു കോടി രൂപയും നല്‍കി

Published on 29 February, 2020
വെടിയേറ്റ് മരിച്ച എസ്എസ്‌ഐയുടെ മകള്‍ക്ക് ജോലിയും, ഒരു കോടി രൂപയും നല്‍കി
നാഗര്‍കോവില്‍: .കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട എസ്എസ്‌ഐ വില്‍സന്റെ  കുടുംബത്തിന് സര്‍ക്കാര്‍ ജോലിയുടെ കൂടി തണല്‍ നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. എന്‍ജിനീയറിങ് ബിരുദധാരിയായ മകള്‍ ആന്റീസ് റിനിജയ്ക്ക് നാഗര്‍കോവില്‍ കലക്ടറേറ്റില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി എന്‍.ദളവായ്‌സുന്ദരം ഉത്തരവ്  കൈമാറി.

റവന്യു വകുപ്പില്‍ ജുനിയര്‍ അസിസ്റ്റന്റായാണ് നിയമനം.  കലക്ടര്‍ പ്രശാന്ത് എം വഡ്‌നെരെ, പൊലീസ് മേധാവി എന്‍.ശ്രീനാഥ്, പത്മനാഭപുരം സബ്–കലക്ടര്‍ ശരണ്യ അറി തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി എട്ടിനായിരുന്നു ഡ്യൂട്ടിക്കിടെ വി!ല്‍സന്‍ കൊല്ലപ്പെടുന്നത്. കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കുടുംബത്തിന് കൈമാറിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക