Image

സംസ്ഥാന ഖജനാവ് പൂട്ടാത്തത് കേന്ദ്രസഹായം കൊണ്ട് മാത്രം: സുരേന്ദ്രന്‍

Published on 29 February, 2020
സംസ്ഥാന ഖജനാവ് പൂട്ടാത്തത് കേന്ദ്രസഹായം കൊണ്ട് മാത്രം: സുരേന്ദ്രന്‍
കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ഖജനാവ് പൂട്ടാത്തതു കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നതു കൊണ്ടാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുന്നൂറോളം കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്തു നടപ്പാക്കുന്നുണ്ട്. എന്നാല്‍, അതില്‍ പലതും സംസ്ഥാനത്തിന്റെ പദ്ധതികളെന്നു തെറ്റിദ്ധരിപ്പിക്കുകയാണെന്നു സുരേന്ദ്രന്‍ പറഞ്ഞു.ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സ്വീകരണമേറ്റു വാങ്ങി പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രന്‍. ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ പുതിയ ജില്ലാ പ്രസിഡന്റായി എന്‍.ഹരിദാസ് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെല്‍ കോ–ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്, സംസ്ഥാന വക്താവ് പി.രഘുനാഥ്, ദേശീയ സമിതിയംഗം എ.പി.പത്മിനി, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ്കുമാര്‍, വി.രത്‌നാകരന്‍, മുന്‍ ജില്ലാ പ്രസിഡന്റുമാരായ പി.പി.കരുണാകരന്‍, എ.ദാമോദരന്‍, പി.കെ.വേലായുധന്‍, എം.കെ.ശശീന്ദ്രന്‍, കെ.സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു കെ.സുരേന്ദ്രനെ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക