Image

ജര്‍മനിയിലും കൊറോണ വൈറസ് വ്യാപിക്കുന്നു ; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍

Published on 29 February, 2020
ജര്‍മനിയിലും കൊറോണ വൈറസ് വ്യാപിക്കുന്നു ; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍
ബര്‍ലിന്‍ : ജര്‍മനിയില്‍ കൊറോണ വൈറസ് ദിനംപ്രതി വര്‍ധിക്കുന്നതായി സൂചന. വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ തന്നെ ഇരുപതിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ട്. ജര്‍മനിയിലെ കൊറോണ വൈറസിന്റെ പ്രഭാവ കേന്ദ്രം നോര്‍ത്തേണ്‍ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഹൈന്‍സ്ബര്‍ഗ് എന്ന ചെറുപട്ടണം മാറിയെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെയുള്ള ആയിരം പേരെ  പ്രത്യേകം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ ഇനി 14 ദിവസം ഹോം ക്വാററ്റെനില്‍ (Home Quara Tane)  കഴിയണമെന്നാണ് നിര്‍ദ്ദേശം. ഇവിടെ നിന്നാണു കഴിഞ്ഞ ദിവസം 47 കാരനും 46 കാരിയും ഡ്യൂസ്സല്‍ഡോര്‍ഫ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 47 കാരന്റെ നിലഗുരുതരമായി തന്നെ തുടരുന്നു.

ബാഡന്‍വുട്ടന്‍ബര്‍ഗ്, ബയേണ്‍, ഹാംബുര്‍ഗ്, ഹെസ്സന്‍ എന്നിവിടങ്ങളില്‍ പുതിയ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്.

ജര്‍മനിയിലെ കോവിഡ് നിയന്ത്രണത്തിലാക്കാന്‍ വേണ്ട നടപടികള്‍ ഉടനടി രൂപീകരിക്കുമെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി സീ ഹോഫറും ആരോഗ്യമന്ത്രി സഫാനും മാധ്യമങ്ങളെ അറിയിച്ചു. വിദേശത്ത് നിന്ന് ജര്‍മനിയിലെത്തുന്നവര്‍ ഇനി ഒരു ചോദ്യാവലി എയര്‍പോര്‍ട്ടുകളില്‍ പൂരിപ്പിച്ച് നല്‍കാനുള്ള നടപടി ഉണ്ടാകും.

ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ജര്‍മനി 400 കോടി 50 മില്യന്‍ യൂറോ  ലോകാരോഗ്യ സംഘടനക്ക് കൊറോണ വൈറസിനെ നേരിടുവാനുള്ള പദ്ധതിക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു.


Join WhatsApp News
ഭയം വേണ്ട, യേശു രക്ഷിക്കും 2020-02-29 14:06:47
കൊറോണയെ ഭയപ്പെടേണ്ട. ഇത് നമ്മുടെ പ്രസിഡണ്ടിനെ തോപ്പിക്കാൻ ഉള്ള കള്ള പ്രചാരണം മാത്രം ആണ്. എല്ലാവർക്കും കൊറോണ പിടിക്കില്ല. യേശുവിനെ രക്ഷിതാവ് ആയി സ്വീകരിച്ചവർ, ചൈനയിൽ ഉണ്ടാക്കിയ മെഗാ ഹാറ്റ് വയ്‌ക്കുന്നവർ, കറുത്ത കണ്ണട വെച്ച് ട്രംപിനെ പുകഴ്ത്തി എഴുതുന്നവർ, കള്ള വാർത്തകൾ എഴുതുന്നവർ, അങ്ങനെ ഇ ലിസ്റ്റിൽ പലരേയും ചേർക്കാം. തണുപ്പ് കഴിഞ്ഞാൽ ഉടൻ വൈറസ് ചത്തു പോകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക