Image

സിദ്ധാര്‍ത്ഥ് മല്യയ്ക്ക് വക്കീല്‍ നോട്ടീസ്‌

Published on 19 May, 2012
സിദ്ധാര്‍ത്ഥ് മല്യയ്ക്ക് വക്കീല്‍ നോട്ടീസ്‌
ന്യൂഡല്‍ഹി: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം പോമര്‍ ബാഷ് ഹോട്ടലില്‍ വെച്ച് അപമാനിച്ച ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി വിജയ് മല്യയുടെ മകനും ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഡയറക്ടറുമായ സിദ്ധാര്‍ഥ് മല്യയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു. തന്നെക്കുറിച്ച് സിദ്ധാര്‍ഥ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച പരാമര്‍ശത്തിന്റെ പേരിലാണ് നോട്ടീസ്.

യുവതിയുടെ സ്വഭാവത്തില്‍ സംശയമുണ്‌ടെന്നും മറ്റുമായിരുന്നു സിദ്ധാര്‍ഥിന്റെ ട്വിറ്ററിലെ വാക്കുകള്‍. സിദ്ധാര്‍ഥ് നിരുപാധികം മാപ്പുപറയണമെന്നാണ് യുവതിയുടെ ആവശ്യം. ഇല്ലെങ്കില്‍ വനിതാ കമ്മീഷനില്‍ സിദ്ധാര്‍ഥിനെതിരേ പരാതി നല്‍കാനും യുവതി ആലോചിക്കുന്നുണ്ട്. അതിനിടെ സംഭവത്തില്‍ സിദ്ധാര്‍ഥ് മല്യ മാപ്പുപറയണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി ബര്‍ഖാ സിംഗ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക