Image

യാത്രക്കാരുടെ താല്‍പര്യം മാനിച്ച് പൈലറ്റുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് അജിത് സിംഗ്

Published on 19 May, 2012
യാത്രക്കാരുടെ താല്‍പര്യം മാനിച്ച് പൈലറ്റുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് അജിത് സിംഗ്
ലക്‌നോ: യാത്രക്കാരുടെ താല്‍പര്യം മാനിച്ച് പൈലറ്റുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്. സര്‍ക്കാര്‍ ആരെയും ഇതിന്റെ പേരില്‍ ബലിയാടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്‌നോവില്‍ ചൗധരി ചരണ്‍ സിംഗ് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അജിത് സിംഗ്.

യാത്രക്കാരെക്കുറിച്ച് പൈലറ്റുമാര്‍ ചിന്തിക്കണം. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്താനായിരുന്നു പൈലറ്റുമാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുകയും കമ്പനിക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യുന്നത് ആശ്വാസകരമല്ല. യാത്രക്കാരുടെ അസംതൃപ്തി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യയെ മെച്ചപ്പെടുത്താനായി 30,000 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ അനുവദിച്ചത്. പക്ഷെ അതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക