Image

സാക്രമെന്റോ മലയാളി അസോസിയേഷന്റെ പിന്തുണയോടെ സിജില്‍ പാലയ്ക്കലോടി ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

Published on 03 March, 2020
സാക്രമെന്റോ മലയാളി അസോസിയേഷന്റെ  പിന്തുണയോടെ സിജില്‍ പാലയ്ക്കലോടി  ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാർഥി
സാക്രമെന്റോ: ഫോമ 2020 -22 നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റായി വെസ്റ്റേണ്‍ റീജിയനില്‍ നിന്നും മത്സരിക്കുന്ന സിജില്‍ പാലയ്ക്കലോടിക്ക് സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഫോമയുടെ ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി അംഗമായ സിജില്‍ സര്‍ഗം ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെയുള്ള പ്രവര്‍ത്തന പരിചയവുമായിട്ടാണ് ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കടന്നുവരുന്നത്.

വിവിധ സാമൂഹിക-സാംസ്കാരിക-കലാ, കായിക സംഘടനകളില്‍ സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിജില്‍ പാലയ്ക്കലോടി ഫോമയെന്ന മഹത്തായ നാഷണല്‍ സംഘടനയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നും, ഫോമയുടെ ഉന്നമനത്തിനായി സര്‍ഗം അസോസിയേഷന്റെ പ്രതിനിധിയായ സിജില്‍ പാലയ്ക്കലോടിയെ വിജയിപ്പിക്കണമെന്നും സര്‍ഗം ഭാരവാഹികളായ രശ്മി നായര്‍ (ചെയര്‍ പേഴ്‌സണ്‍), രാജന്‍ ജോര്‍ജ് (പ്രസിഡന്റ്), മൃദുല്‍ സദാനന്ദന്‍ (സെക്രട്ടറി), വില്‍സണ്‍ നെച്ചിക്കാട്ട് (വൈസ് പ്രസിഡന്റ്), സിറില്‍ ജോണ്‍ (ട്രഷറര്‍), ജോര്‍ജ് പുളിച്ചുമാക്കല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
true man 2020-03-03 21:20:09
അതി മോഹമാണ് മോനെ അതിമോഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക