ഫ്ലോറിഡ: ഫോമയുടെ ആരംഭകാലം മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചു മികവ് തെളിയിച്ച എബി ആനന്ദിനെ സണ്‍ഷൈന്‍ റീജിയന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാതൃസംഘടനയായ നവകേരള മലയാളി ആസോസിയേഷന് ഓഫ് ഫ്ലോറിഡ ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തു.
2016 ല്‍ ഫോമാ മയാമി കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് നാഷണല്‍ കമ്മറ്റി അംഗമെന്ന നിലയില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. അമേരിക്കയിലുടനീളം ഫോമ അംഗങ്ങളുടെ വലിയൊരു സൗഹൃദവലയമുള്ള എബി, നവകേരള മലയാളി ആസോസിയേഷന് ഓഫ് ഫ്ലോറിഡയുടെ പ്രസിഡണ്ട് ,സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കൂടാതെ കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക PRO ആയിരുന്ന എബി ആനന്ദ് , കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ സെക്രട്ടറി ,ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്ലോറിഡ ചാപ്റ്റര്‍ സെക്രട്ടറി എന്നി ചുമതലകളും നിര്‍വഹിച്ചു വരുന്നു.
ഫ്ലോറിഡയിലെ മലയാളി സംഘടന കൂട്ടായ്മകളുടെ സ്നേഹപൂര്‍വമായ പിന്തുണ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുക്കപ്പെടുകയാണെകില് അവരുടെയെല്ലാം പ്രതീക്ഷകള്‍ നടപ്പിലാക്കാന്‍ പ്രയത്നിക്കുമെന്നും എബി ആനന്ദ് പറഞ്ഞു.