Image

വധക്കേസ്‌ കണ്ണൂര്‍ ലോബി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

Published on 19 May, 2012
വധക്കേസ്‌ കണ്ണൂര്‍ ലോബി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
കോട്ടയം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്‌ അട്ടിമറിക്കാന്‍ കണ്ണൂര്‍ ലോബി ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. സംസ്ഥാന പോലീസ്‌ സേനയിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥരാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ പ്രമാദമായ പല കേസുകളും അന്വേഷിച്ചയാളാണ്‌ വിന്‍സന്‍ എം.പോള്‍. അനൂപ്‌ കുരുവിള ജോണിനെക്കുറിച്ച്‌ ആര്‍ക്കും മോശം അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്‌.പി.രാജ്‌മോഹന്‌ മികച്ച പോലീസുദ്യോഗസ്ഥനുള്ള അവാര്‍ഡോടെ സ്ഥാനക്കയറ്റം നല്‍കിയത്‌ കോടിയേരി ആഭ്യന്തരമന്ത്രിയായ കാലത്താണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. എത്ര ശ്രമിച്ചാലും സി.പി.എമ്മിന്റെ പങ്ക്‌ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക