Image

നടിയെ ആക്രമിച്ച കേസ് ; ഇടവേള ബാബു, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വിസ്തരിച്ചു

Published on 05 March, 2020
നടിയെ ആക്രമിച്ച കേസ് ; ഇടവേള ബാബു, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വിസ്തരിച്ചു

കൊച്ചി : കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ കോടതി വിസ്തരിച്ചു. അവധി അപേക്ഷ നല്‍കിയ നടന്‍ കുഞ്ചാക്കോ ബോബനോട് കോടതി തിങ്കളാഴ്ച ഹാജരാകണമെന്ന് നിര്‍ദേശിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരത്തിനുള്ള തീയതി ഇന്ന് നിശ്ചയിക്കും.


നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയില്‍ തുടരുകയാണ് . കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയാണ് ഇന്ന് ആദ്യം വിസ്തരിച്ചത്. ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവാര്യരുമായി സംസാരിച്ചിരുന്നുവെന്ന് കേസിന്റെ അന്വേഷണ വേളയില്‍ ശ്യാമള മൊഴി നല്‍കിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് പ്രോസിക്യൂഷന്‍ വ്യക്തത തേടിയത് .


ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 38 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി . കഴിഞ്ഞ ദിവസം ഗായിക റിമി ടോമിയെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസിനെയും കോടതി വിസ്തരിച്ചിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക