Image

നടി പാര്‍വതിയുടെ പ്രസ്താവനകളെ പൊളിച്ചടുക്കി സംവിധായകന്‍ മഹേഷ് നാരായണന്‍ രംഗത്ത് !!

Published on 05 March, 2020
നടി പാര്‍വതിയുടെ പ്രസ്താവനകളെ പൊളിച്ചടുക്കി സംവിധായകന്‍ മഹേഷ് നാരായണന്‍ രംഗത്ത് !!

മലയാളത്തിന്റെ പ്രിയ നടി പാര്‍വതി മറുപടി നല്കിക്കൊണ്ട് സംവിധായകന്‍ മഹേഷ് നാരായണന്‍ രംഗത്തെത്തിയിരിക്കുകയാണ്.
അദ്ദേഹം സംവിധാനം ചെയ്ത 'ടേക്ക് ഓഫ്' എന്ന ചിത്രത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വ്വതി കുറച്ചു നാളുകള്‍ക്കു മുമ്ബ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പാര്‍വതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ തന്നെ എത്തിയിരിക്കുകയാണ്.
ഓണ്‍ലൈന്‍ മീഡിയ 'ദി ക്യൂവി'ന് നല്‍കിയ അഭിമുഖത്തിന് ഇടയിലാണ് സംവിധായകന്‍ പാര്‍വതിയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് മറുപടി പറഞ്ഞത്.


 അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; "പാര്‍വ്വതി പറഞ്ഞത് കേട്ട് ആയിരുന്നു 'എന്റെ സിനിമകളില്‍ ഇനി ഇങ്ങനെ ഉണ്ടാവുകയില്ല' എന്നത്. ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്, ഇത് എപ്പോഴാണ് പാര്‍വതിയുടെ സിനിമയായത് എന്ന് എനിക്ക് അറിയില്ല. ഇത് സംവിധായകന്റെ സിനിമയാണ് സിനിമ, സിനിമ സംവിധായകന്‍ സിനിമയാണ്. ഞാന്‍ മാലിക് ഉണ്ടാക്കുന്നത് പോലെ തന്നെ ഒരു സിനിമ സ്ക്രിപ്റ്റ് എഴുതി കൊടുത്തിട്ട് 'താല്പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതി' എന്ന് പറഞ്ഞിട്ടാണ് കൊടുക്കുന്നത്. ഫഹദ് (ഫഹദ് ഫാസില്‍) തന്നെ പറഞ്ഞത് കേട്ടില്ലേ. ഞാനൊരു bounded draft ആണ് കൊടുക്കുന്നത്. അത് വായിച്ചു നോക്കിയിട്ട് അതിനുള്ളില്‍ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ചെയ്യേണ്ട, നിങ്ങള്‍ക്ക് അത് Optout ചെയ്യാം. അതിനകത്ത് നമ്മള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ആരെയും നിര്‍ബന്ധിച്ച്‌ കൊണ്ടുവന്നിട്ട് സിനിമ ചെയ്യണമെന്ന് പറയുന്ന ഒരാളല്ല ഞാന്‍."


".അങ്ങനെ നോക്കുമ്ബോള്‍ എനിക്ക് അറിയില്ല അതെപ്പോഴാണ് അവരുടെ സിനിമ ആയതെന്ന്. ഇപ്പോ മമ്മൂക്കയെ പറയുമ്ബോഴും ഞാന്‍ സ്ത്രീ വിരുദ്ധതയെ എതിര്‍ക്കുന്ന അവര്‍ (പാര്‍വതി) പറഞ്ഞതിനെ കൂടെ നില്‍ക്കുന്ന ആളാണ് ഞാന്‍. പക്ഷേ അതിന് മമ്മൂക്കയെ അല്ല പറയേണ്ടത്. പറയേണ്ടത് അതിന്റെ റൈറ്ററേയും ഡയറക്ടറേയുമാണ് പറയേണ്ടത്. It's not Mammukka. മമ്മൂട്ടി എന്ന് പറയുന്ന ഒരു വ്യക്തി ആക്ടറാണ്, എഴുത്തുകാരന്‍ എഴുതിയിരിക്കുന്നത് സ്ക്രീനില്‍ represent ചെയ്തിരിക്കുന്നു അത്രേയുള്ളൂ. എഴുത്തുകാരനാണ് അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടത്.


 'ടേക്ക് ഓഫി'ന്റെ കാര്യം തന്നെ എടുക്കുമ്ബോള്‍, ടേക്ക് ഓഫിന് ശേഷമുണ്ടായ അവസ്ഥകളില്‍ ഒന്നും തന്നെയും ഇവര്‍ക്കാര്‍ക്കും മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ."

". ഇസ്ലാമിക് റിപ്പബ്ലിക് ആയിട്ടുള്ള രാജ്യം അവരുടെ ഒരു resistant ഫിലിംഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ചെയ്തിരിക്കുന്നത് 'ടേക്ക് ഓഫ്' ആണ്. അവര്‍ക്ക് ഒരു പ്രീ സ്ക്രീന്‍ ഉണ്ടാവുമല്ലോ. ഒരു ഫിലിം ഫെസ്റ്റിവലിന് സിനിമ സെലക്‌ട് ചെയ്യുമ്ബോള്‍ ചുമ്മാ സെലക്‌ട് ചെയ്യുന്നില്ല. അതും ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ആകുമ്ബോള്‍ തീര്‍ച്ചയായിട്ടും ഒരു സ്ക്രീന്‍ ഉണ്ടാകും. ആ സ്ക്രീനില്‍ മതപരമായിട്ടുള്ള ആളുകളും ഉണ്ടായിരിക്കുമല്ലോ, അവര്‍ക്കൊന്നും ഇതിന്റെ അകത്ത് ഇസ്ലാമോഫോബിയ തോന്നുന്നില്ല. ചിലപ്പോള്‍ പാര്‍വ്വതി പറഞ്ഞതുപോലെ ആയിരിക്കാം എനിക്ക് പിന്നീട് മനസ്സിലായി എന്നു പറഞ്ഞതുപോലെ ചിലപ്പോള്‍ ഇറാന്‍ പോലുള്ള ഒരു രാജ്യത്തിന് അത് പിന്നീട് മനസ്സിലാകുമായിരിക്കും.."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക