Image

ധനുഷും കിടിലന്‍ മേക്ക് ഓവറില്‍ രജീഷ വിജയനും; 'കര്‍ണന്‍' ചിത്രങ്ങള്‍ വൈറല്‍

Published on 06 March, 2020
ധനുഷും കിടിലന്‍ മേക്ക് ഓവറില്‍ രജീഷ വിജയനും; 'കര്‍ണന്‍' ചിത്രങ്ങള്‍ വൈറല്‍

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കര്‍ണന്‍. ധനുഷ് ആണ് ചിത്രത്തിലെ നായകന്‍. ധനുഷിന്റെ നായികയാവുന്നത് രജീഷ വിജയനാണ്. രജീഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ഇരുവരുടെയും മേക്ക് ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തിന്റെ  പേരും കര്‍ണന്‍ എന്നു തന്നെ. ചിത്രീകരണം ജനുവരിയിലാണ് ആരംഭിച്ചത്. നടന്‍ ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് അഭിനേതാക്കളാണ്. കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷന്‍സ് ആണ് നിര്‍മാണം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക