Image

എന്റെ ചെറുക്കനിന്ന് അഞ്ചാം പിറന്നാള്‍; സന്തോഷം പങ്കു വച്ച്‌ നസ്രിയ

Published on 07 March, 2020
എന്റെ ചെറുക്കനിന്ന് അഞ്ചാം പിറന്നാള്‍; സന്തോഷം പങ്കു വച്ച്‌ നസ്രിയ

പ്രി യപ്പെട്ട വളര്‍ത്തുനായയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി നടി നസ്രിയ നസീം. ഓറിയോ എന്ന് വിളിക്കുന്ന നായകുട്ടിയുടെ അഞ്ചാം പിറന്നാളാണിന്ന്. അവന്റെ പിറന്നാള്‍ ദിനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു."എന്റെ കുറുമ്ബന് ഇന്ന് അഞ്ചു വയസാവുകയാണ്. എന്‍റെ മനസ്സ് നിറയെ അവനാണ്. ലോകത്തിലേക്കും വച്ച്‌ ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ജീവിതം. നിന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹികുന്നത് ഓറിയോ. നിന്‍റെ അമ്മയെപ്പോലെ നീയും ഇപ്പോഴും സന്തോഷവാനാണ്. ഈ ലോകത്ത് നീ സന്തോഷമായിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. നിന്‍റെയോ എന്‍റെയോ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കും. അത് കഴിഞ്ഞും."

 


ഏറ്റവും ഒടുവിലായി നസ്രിയ നായികയായി അഭിനയിച്ച ചിത്രം ട്രാന്‍സ് ആയിരുന്നു. ചിത്രത്തില്‍ നായകനായെത്തിയത് നസ്രിയയുടെ ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക