Image

ചിക്കാഗോയില്‍ നിന്ന് അഖില്‍ മോഹന്‍ യൂത്ത് പ്രതിനിധിയായി ജോര്‍ജി വര്ഗീസ് ടീമില്‍ മത്സരിക്കുന്നു

ഫ്രാന്‍സിസ് തടത്തില്‍ Published on 07 March, 2020
ചിക്കാഗോയില്‍ നിന്ന് അഖില്‍ മോഹന്‍  യൂത്ത് പ്രതിനിധിയായി ജോര്‍ജി വര്ഗീസ് ടീമില്‍ മത്സരിക്കുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളികളുടെ പ്രത്യേകിച്ച് മലയാളി യുവാക്കളുടെ ഇടയില്‍ ഏറെ പ്രശസ്തനും സംഘടനാ പാടവത്തില്‍ ഏറെ മികവ് പുലര്‍ത്തി വരുന്ന യുവ സംഘടനാ നേതാവ് അഖില്‍ മോഹന്‍ ഫൊക്കാന 2020-2022 തെരെഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റി അംഗമായി (യൂത്ത് പ്രതിനിധി) മത്സരിക്കുന്നു. സാമൂഹ്യ സേവന രംഗത്ത് ചെറുപ്പം മുതലേ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്ന അഖില്‍, ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥിയാകുക. ചിക്കാഗോയിലെ വിവിധ മലയാളി സംഘടനകളിലെ യുവാക്കള്‍ ഏറെ ആവേശത്തോടെയാണ് അഖിലിന്റെ സ്ഥാനാര്ഥിത്വത്തെ സ്വാഗതം ചെയ്തത്. ചിക്കാഗോയിലെ യുവാക്കള്‍ക്ക് ഫൊക്കാന നല്‍കുന്ന അഗീകാരമായിട്ടാണ് നിഖിലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്ന് ഫൊക്കാനയുടെ ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ നേതാവും ഫൊക്കാന അസ്സോസിയേറ്റ് ട്രഷററുമായ പ്രവീണ്‍ തോമസ് , ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള എന്നിവര്‍ ചൂണ്ടിക്കാട്ടി.

തിരുവല്ല, പേരൂര്‍ ഒ .ഇ.എം. റാവി സ്‌കൂളിലെ മികച്ച ഫുട്‌ബോള്‍ താരമായിരുന്ന അഖില്‍ മോഹന്‍ ആറു വര്ഷം മുന്‍പാണ് അമേരിക്കയില്‍ കുടിയേറിയത്. ഏറെ പ്രശസ്തമായ നോര്‍ത്ത് ഇല്ലിനോയിസ് യൂണിവേഴ്സിറ്റി (ഡിക്യാമ്പ്) പബ്ലിക്ക് ഹെല്‍ത്തില്‍ രണ്ടാം വര്ഷ വിദ്യാര്‍ത്ഥിയായ അഖില്‍ പൊതു ആരോഗ്യരംഗത്തെക്കുറിച്ചുള്ള നിരവധി സെമിനാറുകളില്‍ പങ്കെടുക്കുകയും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അമേരിക്കന്‍ ഹോം ഹെല്‍ത്ത് സര്‍വീസില്‍ വോളണ്ടീയര്‍ ആയി ജോലിചെയ്യുന്ന സൗമ്യനും പ്രസന്നവദനനുമായ അഖില്‍ മോഹന്‍ ചിക്കാഗോയിലെ മലയാളി യുവാക്കളുടെയും മലയാളി സംഘടനകളുടെയും പല വിഷയങ്ങളിലും ഇടപെടല്‍ നടത്തിയിട്ടുണ്ട്. ടി.എന്‍ മോഹനന്റേയും അനിത മോഹനന്റേയും രണ്ടു മക്കളില്‍ മൂത്തവനായ അഖിലിന്റെ ഏക സഹോദരന്‍ അനൂപ് മോഹന്‍ ഫിസിക്കല്‍ തെറാപ്പി വിദ്യാര്‍ത്ഥിയാണ്.

ഫൊക്കാനയുടെ ചിക്കാഗോ മിഡ്വെസ്‌റ് മേഖലയില്‍ നിന്ന് യുവ പ്രതിനിധിയായി നാഷണല്‍ കമ്മിറ്റിയിലേക്കുള്ള അഖില്‍ മോഹന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും യുവ മലയാളികള്‍ക്കും തങ്ങളുടെ ടീമിനും ഏറേ കരുത്തേകുമെന്നും അദ്ദേഹത്തിനു ചിക്കാഗോ മലയാളി യുവാക്കളുടെ ഇടയിലെ സ്വാധീനവും തങ്ങളുടെ ടീമിന്റെ കെട്ടുറപ്പിനും വിജയത്തിനും കരുത്തേകുമെന്നു ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ് (ഫ്‌ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയ്ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗണ്‍ ) അസ്സോസിയേറ്റ് ട്രഷറര്‍സ്ഥാനാര്‍ത്ഥി വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ചിക്കാഗോ), നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), ജോര്‍ജ് പണിക്കര്‍ (ചിക്കാഗോ), കിഷോര്‍ പീറ്റര്‍ (ഫ്‌ലോറിഡ-താമ്പ), ചാക്കോ കുര്യന്‍ (ഫ്‌ലോറിഡ -ഒര്‍ലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോള്‍സ്-കാനഡ), ഷാജി വര്ഗീസ് (ന്യൂ ജേഴ്സി), പോള്‍ കെ. ജോസ് (ന്യൂയോര്‍ക്ക്), സതീശന്‍ നായര്‍ (ചിക്കാഗോ), സ്റ്റാന്‍ലി എത്തുനിക്കല്‍(വാഷിംഗ്ടണ്‍ ഡി.സി- യൂത്ത് പ്രതിനിധി) എന്നിവരും റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരായ അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ-ന്യൂജേഴ്സി), ഡോ.രഞ്ജിത്ത് പിള്ള (ടെക്‌സാസ്), ഡോ. ബാബു സ്റ്റീഫന്‍ (വാഷിംഗ്ടണ്‍ ഡി. സി.), സോമോന്‍ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പന്‍(കാലിഫോര്‍ണിയ) ഓഡിറ്റര്‍ സ്ഥാനാര്‍ഥി വര്‍ഗീസ് കെ. ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ ചൂണ്ടിക്കാട്ടി. 
Join WhatsApp News
Sajimon Antony 2020-03-07 23:17:30
Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക