Image

പൃഥ്വിരാജ് ചിത്രം ആടുജീവിതത്തില്‍ വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും

Published on 08 March, 2020
പൃഥ്വിരാജ് ചിത്രം ആടുജീവിതത്തില്‍ വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും

പൃഥ്വിരാജ് നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. . ചിത്രത്തിനായുള്ള പൃഥ്വിരാജിന്റെ തയ്യാരെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കെ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.


 ചിത്രത്തില്‍ വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും അഭിനയിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇരുവരും അതിഥി വേഷത്തിലായിരിക്കും ചിത്രത്തില്‍ എത്തുക എന്നാണ് വിവരം.

ജോര്‍ദ്ദാനില്‍ ആണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത്. മാര്‍ച്ച്‌ 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ജോര്‍ദാനില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക