Image

മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്; 'മരക്കാര്‍' ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച്‌ അമിതാഭ് ബച്ചന്‍

Published on 08 March, 2020
മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്; 'മരക്കാര്‍' ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച്‌ അമിതാഭ് ബച്ചന്‍

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച്‌ കൊണ്ട് ബോളിവുഡിന്റെ ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.


'എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ട്രെയിലര്‍ കണ്ടതിന് ശേഷം താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്' എന്നാണ് ബിഗ് ബി ട്വിറ്ററില്‍ കുറിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക