Image

കരഞ്ഞുകൊണ്ട് അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു... പ്രിയദര്‍ശനെയും ലിസിയെയും കുറിച്ച്‌ കല്യാണി

Published on 08 March, 2020
കരഞ്ഞുകൊണ്ട് അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു... പ്രിയദര്‍ശനെയും ലിസിയെയും കുറിച്ച്‌ കല്യാണി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നതിലുപരി കല്യാണി ഇന്ന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് കല്യാണി. ഈ അവസരത്തില്‍ തന്റെ ഏറ്റവും വലിയ ഫാന്‍ അമ്മയാണെന്നും, നമ്ബര്‍ വണ്‍ വിമര്‍ശകന്‍ അച്ഛനുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.


അതോടൊപ്പം തന്നെ അമ്മയ്ക്കൊപ്പം പരസ്യം ചെയ്തപ്പോഴുണ്ടായ അനുഭവവും ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് കല്യാണി. തനിക്ക് വേണ്ടി മാത്രമാണ് അമ്മ ആ പരസ്യ ചിത്രത്തില്‍ മോഡലായതെന്ന് താരം പറയുന്നു.


'പരസ്യത്തില്‍ വധുവിന്റെ വേഷത്തിലെത്തുന്ന മകളെ കാണുമ്ബോള്‍ അമ്മ കരയുന്ന ക്ലോസപ് സീനുണ്ട്.ഗ്ലിസറിന്‍ ഉപയോഗിച്ച്‌ അമ്മയുടെ കരച്ചിലൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് വധുവിന്റെ വേഷത്തില്‍ ഞാന്‍ ഒരുങ്ങി വരുന്നത്. അപ്പോള്‍ എന്നെ കണ്ട് അമ്മയുടെ കണ്ടുകള്‍ നിറഞ്ഞു.നീ ഇങ്ങനെ വന്നിരുന്നെങ്കില്‍ ഗ്ലിസറിന്‍ ഇല്ലാതെ തന്നെ ഞാന്‍ കരയുമായിരുന്നല്ലോ എന്ന് പറഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു'- കല്യാണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക