Image

അവര്‍ എന്‍റെ സിനിമയുടെ പരാജയത്തെക്കുറിച്ച്‌ പറഞ്ഞു, അവരുടെ സിനിമയുടെ മഹത്വം എന്താണെന്ന് അറിയാന്‍ ഞാന്‍ തിയേറ്ററില്‍ കയറി: വേറിട്ട അനുഭവം പറഞ്ഞു ലാല്‍ ജോസ്

Published on 09 March, 2020
അവര്‍ എന്‍റെ സിനിമയുടെ പരാജയത്തെക്കുറിച്ച്‌ പറഞ്ഞു, അവരുടെ സിനിമയുടെ മഹത്വം എന്താണെന്ന് അറിയാന്‍ ഞാന്‍ തിയേറ്ററില്‍ കയറി: വേറിട്ട അനുഭവം പറഞ്ഞു ലാല്‍ ജോസ്

മീശമാധവന്‍ എന്ന സിനിമയുടെ വാണിജ്യ വിജയത്തിന് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകന്‍ റാഫിയോടാണെന്ന് തുറന്നു പറയുകയാണ് ലാല്‍ ജോസ്.അതിന്റെ കാരണത്തെക്കുറിച്ചും ലാല്‍ ജോസ് വ്യക്തമാക്കുന്നു.

' 'മീശ മാധവന്‍' സിനിമയുടെ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു റാഫിയെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ കണ്ടുമുട്ടിയത്.'തന്നോട് എനിക്ക് ഭയങ്കര ദേഷ്യമുണ്ടെടോ', എന്നായിരുന്നു സംവിധായകന്‍ റാഫി എന്നെ ആദ്യം കണ്ടപ്പോള്‍ പറഞ്ഞത്. കാരണം തിരക്കിയപ്പോള്‍ 'രണ്ടാം ഭാവം' സിനിമയുടെ പരാജയത്തെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.


 നല്ലൊരു ആശയം സിനിമയിലുണ്ടായിട്ടും കോമേഴ്സ്യല്‍ സാധ്യതയെ അപ്പാടെ തള്ളിയതാണ് ചിത്രത്തിന്റെ പരാജയമെന്നായിരുന്നു റാഫിയുടെ വാദം, എനിക്കും അത് ശരിയാണെന്ന് തോന്നി, രണ്ടാം ഭാവത്തിന്റെ പരാജയവുമായി ബന്ധപ്പെട്ടു നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും വളരെ സത്യസന്ധമായ വിമര്‍ശനമായിരുന്നു റാഫിയുടേത്. അത് എന്റെ മനസ്സില്‍ തറയ്ക്കപ്പെട്ടിരുന്നു. 


റാഫിമെക്കാര്‍ട്ടിന്‍ ടീമിന്റെ 'തെങ്കാശിപ്പട്ടണം' റിലീസ് ചെയ്യുന്ന ദിവസം തിരുവനന്തപുരത്ത് മറ്റു എന്തോ ആവശ്യവുമായി വന്നപ്പോള്‍ അവരുടെ ചിത്രം കാണാനിടയായി. , എന്റെ സിനിമയെ കുറ്റം പറഞ്ഞ അവര്‍ എന്താണ് ഈ സിനിമയില്‍ കാണിച്ചിരിക്കുന്നതെന്ന് അറിയണമല്ലോ? എന്ന ഈര്‍ഷ്യയോടെയാണ് ഞാന്‍ ചിത്രം കാണാന്‍ ഇരുന്നത്.സിനിമ കഴിഞ്ഞപ്പോള്‍ ശരിക്കും റാഫി പറഞ്ഞത് എത്ര ശരിയായിരിന്നു എന്ന് എനിക്ക് ബോധ്യമായി, വാണിജ്യപരമായ എല്ലാ സാധ്യതകളെയും ഉപയോഗിച്ച്‌ എത്ര മനോഹരമായിട്ടാണ് അവര്‍ 'തെങ്കാശിപ്പട്ടണം' എന്ന സിനിമ അവതരിപ്പിച്ചിരിക്കുന്നത്.ലാല്‍ ജോസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക