Image

സാധിക പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; മുന്നറിയിപ്പുമായി യൂണിസെഫ്

Published on 09 March, 2020
സാധിക പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; മുന്നറിയിപ്പുമായി യൂണിസെഫ്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ നിലപാടുകള്‍ വ്യക്തമായി തുറന്നു പറയുകയും വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ തന്നെ നേരിടാറുമുണ്ട്. ഇപ്പോഴിതാ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാധിക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വ്യാജമാണെന്ന് യൂണിസെഫ്. ട്വീറ്റിലൂടെയാണ് യൂണിസെഫ് ഇക്കാര്യം വ്യക്തമാക്കിയത്.


'താഴെ നല്‍കിയിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രേക്ഷകരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പോസിറ്റിന്റെ രചയിതാവ് യൂനിസെഫ് കംബോഡിയ അല്ല. അറിയിപ്പുകള്‍ക്കായി യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രം പിന്തുടരുക' എന്നാണ് യൂണിസെഫിന്റെ ട്വീറ്റ്. സാധികയുടെ പോസ്റ്റും യൂണിസെഫ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച്‌ നാലിനാണ് സാധന കൊറോണ സംബന്ധിയായ വാര്‍ത്ത ഷെയര്‍ ചെയ്തത്. 400-500 മൈക്രോ വ്യാസമുള്ള കൊറോണ വൈറസ് വലുപ്പമുള്ളതിനാല്‍ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയും, വായുവിലൂടെ പകരില്ല എന്നിങ്ങനെയുള്ള വിവരങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. ഇതെല്ലാം വ്യാജമാണെന്നാണ് യൂണിസെഫ് വ്യക്തമാക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക