Image

പക്ഷിപ്പനി സൂക്ഷിക്കുക

Published on 09 March, 2020
പക്ഷിപ്പനി സൂക്ഷിക്കുക
അതിതീവ്ര പകര്‍ച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണ്. വളരെ അപൂര്‍വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്കു പടരും. ടൈപ്പ് എ ഇന്‍ഫ്‌ലുവന്‍സ ഗണത്തിലെ എച്ച് 1/എച്ച് 5 ഉപഗണത്തില്‍ പെട്ട വൈറസ് മൂലമാണു രോഗം ഉണ്ടാകുന്നത്. താറാവും കോഴിയും പോലെയുള്ള വളര്‍ത്തു പക്ഷികളിലാണു കൂടുതലായി കണ്ടുവരുന്നത്.

ടര്‍ക്കി, കാട, ഗിനിക്കോഴി, ഓമനപ്പക്ഷികള്‍ തുടങ്ങി എല്ലാ ഇനത്തിലുള്ള പക്ഷികളെയും ബാധിക്കാം. പക്ഷികളെ മാത്രം ബാധിക്കുന്നതും അപൂര്‍വമായി മാത്രം പനി പടര്‍ത്തുന്നതില്‍ രോഗവാഹകരായ ദേശാടനപ്പക്ഷികള്‍ മുഖ്യ പങ്കുവഹിക്കുന്നു. രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠത്തില്‍ തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള ഈ വൈറസ് അര മണിക്കൂറില്‍ 60 ഡിഗ്രി ചൂടില്‍ നശിച്ചുപോകുന്നു. സാധാരണ ഉപയോഗിച്ചു വരുന്ന ബ്ലീച്ചിങ് പൗഡര്‍, ഫോര്‍മാലിന്‍ തുടങ്ങിയ അണുനശീകരണ ലായനികള്‍ വഴിയും ഈ വൈറസിനെ നശിപ്പിക്കാവുന്നതാണ്.

ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനകിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

പകുതി വേവിച്ച മുട്ട, മാംസം എന്നിവ കഴിക്കരുത് . രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്.  അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. ശുചിത്വം കൃത്യമായി പാലിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക