Image

കുവൈറ്റില്‍ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു

Published on 09 March, 2020
കുവൈറ്റില്‍ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു

കുവൈറ്റ് സിറ്റി: സബ അല്‍ അഹ്മദ് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഉണ്ടായ തീപിടുത്തത്തില്‍ എട്ടു കുട്ടികള്‍ മരിച്ചുവെന്ന് കുവൈറ്റ് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച അഗ്നിശമന വിഭാഗം അല്‍കൂത്ത്, വഫ്ര എന്നിവിടങ്ങളില്‍നിന്ന് സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

തീപിടുത്തത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരിച്ചവര്‍ കുവൈറ്റികളാണെന്നാണ് വിവരം. അഗ്നിശമന വിഭാഗവും പൊലീസും അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക