Image

കൊറോണ ജാഗ്രത: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ അടച്ചിട്ടു

Published on 09 March, 2020
കൊറോണ ജാഗ്രത: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ അടച്ചിട്ടു

റിയാദ്: സൗദിയില്‍ കോവിഡ് 19 വൈറസിന്റെ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടിച്ചിടാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഈ ഉത്തരവ് രാജ്യത്തെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും മറ്റു ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്കും ബാധകമാണ്.

രാജ്യത്ത് ഇതുവരെയായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള 11 പേരിലാണ്. രോഗം പടരാതിരിക്കാനുള്ള കടുത്ത നടപടികളിലാണ് സൗദി ഭരണകൂടം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക