Image

മറ്റെന്തിനേക്കാളും പ്രധാനം ആരോഗ്യമാണ്; കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് റിലീസ് മാറ്റി

Published on 09 March, 2020
മറ്റെന്തിനേക്കാളും പ്രധാനം ആരോഗ്യമാണ്; കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് റിലീസ് മാറ്റി

ലോകം മുഴുവന്‍ കൊറോണ ഭീതി അലയടിക്കുന്ന അവസരത്തില്‍ പുതിയ ചിത്രമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ റിലീസ് മാറ്റിവയ്ക്കുകയാണെന്ന് വ്യക്തമാക്കി നടന്‍ ടൊവിനോ. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്ന് ടൊവിനോ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.  മാര്‍ച്ച് 12-നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത് 

ടൊവിനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് 

COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ -കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്-ന്റെ റിലീസ് മാറ്റിവയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് 
ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം.


നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക