Image

ആ നില്‍പ്പിന് ഇപ്പോഴും ഒരു മാറ്റവുമില്ല ; ജഗദീഷിനെ ട്രോളി രമേഷ് പിഷാരടി

Published on 09 March, 2020
ആ നില്‍പ്പിന് ഇപ്പോഴും ഒരു മാറ്റവുമില്ല ; ജഗദീഷിനെ ട്രോളി രമേഷ് പിഷാരടി
ട്രോളന്‍മാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ മായന്‍കുട്ടി എന്ന കഥാപാത്രം. ജഗദീഷ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ജഗതിയുടെ മയാന്‍കുട്ടി എന്ന കഥാപാത്രം. അഞ്ഞൂറാന്റെ മക്കളും ആനപ്പാറയിലെ അമ്മച്ചയും തമ്മിലുള്ള പകയുടെ കഥ പറഞ്ഞ ചിത്രത്തില്‍ അവര്‍ക്കൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച പറ്റിയ കഥാപാത്രമായിരുന്നു ജഗദീഷിന്റെ മായന്‍കുട്ടി. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചതും മായന്‍കുട്ടിയായിരുന്നു. ട്രേളന്‍മാരുടെ മീമുകള്‍ക്കിടയില്‍ താരമാണ് മായന്‍കുട്ടി.

ഈ മായന്‍കുട്ടിയെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരിടി. മായന്‍കുട്ടിയുടെ നില്‍പ്പിന് ഒരു മാറ്റവും ഇല്ലെന്നാണ് പിഷാരടിയുടെ കണ്ടെത്തെല്‍. ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അഭിനയിക്കാന്‍ റെഡി ആയി നില്‍ക്കുന്ന ജഗദീഷേട്ടന്‍ (updated version) (ഇപ്പോ ലൊക്കേഷനില്‍ കണ്ടത്). എന്ന ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി ജഗദീഷിന്റെ ചിത്രം പങ്ക്വെച്ചിരിക്കുന്നത്.


ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ തോമസ് കുട്ടിയെ പോലെ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമാണ് ഗോഡ് ഫാദറിലെ മായിന്‍കുട്ടിയും. മുകേഷ് ജഗദീഷ് കോമ്പിനേഷനും അക്കാലത്ത് ഏറെ ഹിറ്റായ ഒന്നായിരുന്നു. കൂട്ടുകരന്റെ റോളില്‍ എത്ത അബദ്ധത്തില്‍ ചെന്ന് ചാടുകയും ഇടി വാങ്ങി കൂട്ടുകയും ചെയുന്ന നിഷകളങ്കനായ ചങ്ങാതിയുടെ വേഷത്തില്‍ ജഗദീഷ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക