Image

കനിഹ സംവിധായികയാവുന്നു

Published on 10 March, 2020
കനിഹ സംവിധായികയാവുന്നു
ദിവ്യ വെങ്കടസുബ്രമണ്യം എന്ന പേരു കേട്ടാല്‍ അധികമാര്‍ക്കും അറിയില്ല. എന്നാല്‍ കനിഹയെന്നു കേട്ടാല്‍ ആരാധകര്‍ ഓര്‍ക്കുന്നത് ചില നല്ല ചിത്രങ്ങളാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയവ. പഠനത്തില്‍ മിടുക്കിയായിരുന്ന കനിഹ സിനിമയിലെത്തി, താന്‍ കലയിലും ഒട്ടും പിറകിലല്ല എന്നു തെളിയിക്കുകയായിരുന്നു.

 നടി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായിക, ടിവി അവതാരക എന്നിങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ കനിഹ ഏറ്റവുമൊടുവിലായി ഇപ്പോള്‍ സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. താന്‍ ആദ്യമായി ക്യാമറയ്ക്കു പിന്നിലെത്തുന്നു എന്ന് ചില ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സിനിമ ഒരു സമുദ്രമാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്. എന്നിലുളളിലെ ആകാംക്ഷാഭരിതയായ പഠിതാവ് സംവിധാനമെന്ന കല ശ്രമിക്കാന്‍ പോവുകയാണ്. ആദ്യമായി. എന്റെ ഹൃദൃയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കൂ.'

ഒരു ഹ്രസ്വചിത്രമാണ് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്നും അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് താനിപ്പോള്‍ എന്നും കനിഹ പറയുന്നു. സസ്പെന്‍സില്‍ നിര്‍ത്തിയാണ് കനിഹയുടെ പോസ്റ്റ്. ബാക്കി വിശേഷങ്ങള്‍ വരുംദിവസങ്ങളില്‍ പറയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക