Image

കൊവിഡ് 19 : മരക്കാര്‍, വണ്‍, മാസ്റ്റര്‍ സിനിമയുടെ റിലീസ് നീളും

Published on 10 March, 2020
കൊവിഡ് 19 : മരക്കാര്‍, വണ്‍, മാസ്റ്റര്‍ സിനിമയുടെ റിലീസ് നീളും
കൊറോണ ബാധ പടരുന്ന സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി തിയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പെടെയുള്ള റിലീസുകള്‍ മാറ്റിവെച്ചതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന് സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. നാളെ മുതല്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടന അറിയിച്ചു. രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിനനുസരിച്ചാണ് സിനിമാ സംഘാടകര്‍ യോഗം ചേര്‍ന്നത്.

മാര്‍ച്ച് 11 മുതല്‍ എല്ലാ തിയറ്ററുകളും അടച്ചിടും. ഷൂട്ടിങ് തുടരുന്ന സിനിമകളുടെ ചിത്രീകരണം തുടരാണോ വേണ്ടയോ എന്ന് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും തീരുമാനം വിട്ട് കൊടുക്കുന്നതായി ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഉണ്ണി ആറിന്റെ തിരക്കഥയില്‍ കാവ്യ നിര്‍മ്മിക്കുന്ന ചിത്രം വാങ്ക് എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ റിലീസ് നീട്ടി. നേരത്തെ മാര്‍ച്ച് 12 ന് റിലീസ് ചെയ്യാന്‍ ഇരുന്ന ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്സ കിലോമീറ്റേഴ്സ് റിലീസ് മാറ്റിയിരുന്നു. കൂടാതെ വിഷു ചിത്രമായ മമ്മൂട്ടി ചിത്രം വണ്‍, വിജയയുടെ മസ്റ്റേഴ്സ് എന്നിവയുടെ കേരളത്തിലെ റിലീസ് തീയതി നീളാനും സാധ്യതയുണ്ട്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക