Image

പിഴച്ചവള്‍(കവിത : ദീപ നായര്‍)

ദീപ നായര്‍ Published on 11 March, 2020
പിഴച്ചവള്‍(കവിത : ദീപ നായര്‍)
അന്ധകാരത്തിന്‍ മറവിലായ് 
അവളെത്തേടി നീയണയുമ്പോള്‍
അറിയുന്നുവോ അകത്തെരിയും
അവളുടെ നൊമ്പരങ്ങളും

അവളെങ്ങനെ പിഴച്ചവളായ്
അതിലാരാണ് രണ്ടാമന്‍
അവന്റെ നാമധേയം മറവിലാണ്
അവളാണ് സമൂഹത്തിലഹങ്കാരി

അവളെപ്പകലറപ്പോടെ നോക്കും 
അവന്റെ കണ്ണുകള്‍ തിരയുന്നു 
അന്ധകാരത്തിന്‍ മറവിലായ്
അരുതുകളാഹ്ലാദിക്കുവാന്‍

അഴിഞ്ഞുലഞ്ഞു കിടക്കുമാ
അലസമാം കാര്‍കൂന്തലില്‍
അരവയറിന്‍ വിശപ്പാകാം, ഏതോ
അനുഭവ വീഴ്ചകളാകാം

ആടുന്നൊരു പാവയായ്
അവള്‍ ചലിക്കുമ്പോള്‍
അറിയാതെയുതിരുമാ കണ്ണുനീര്‍
അറിയുന്നില്ലൊരന്യനും

അവള്‍ മധു വറ്റിയൊരു മലരായ്
ആ മലര്‍വാടിയില്‍ വാടിക്കരിയും വരെ
ആഗമിക്കുന്നു പുല്‍കുന്നവളെ
ആ വനിയിലെ കരിവണ്ടുകളും...

പിഴച്ചവള്‍(കവിത : ദീപ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക