Image

ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്നു, നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

Published on 13 March, 2020
ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്നു, നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍
കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിലാണ് ബൃന്ദ മാസ്റ്റര്‍ കോറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ബൃന്ദ ആദ്യമായാണ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഹേയ് സിനാമിക എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ എത്തും. ഇത് ആദ്യമായാണ് ഒരു മലയാളി നടന്റെ നായികയായി കാജല്‍ എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി അതിഥി റാവുവും ചിത്രത്തില്‍ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇതിനിടെ ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 25ാമത്തെ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.ഓകെ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിലൂടെ തമിഴിലും പ്രിയതാരമായ ദുല്‍ഖറിന്റെ 25ാംചിത്രം ഒരുക്കിയത് പ്രശസ്ത തമിഴ് സംവിധായകനായ ദേസിങ് പെരിയസ്വാമിയാണ്. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യന്‍ സുന്ദരി ഋതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.പീലി ചുപ്പുലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ സുന്ദരിയാണ് ഋതു.കെ.എം ഭാസ്‌കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക