Image

എനിക്കറിയാം, നിനക്ക് അവരെ മിസ് ചെയ്യുന്നുണ്ടെന്ന് ; കണ്ണ് നനക്കും ഈ കുറിപ്പ്

Published on 13 March, 2020
എനിക്കറിയാം, നിനക്ക് അവരെ മിസ് ചെയ്യുന്നുണ്ടെന്ന് ; കണ്ണ് നനക്കും ഈ കുറിപ്പ്

കുറച്ച് സിനിമകളില്‍ മാത്രമേ സന്തോഷ് ജോഗി അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തെ. വില്ലന്‍ വേഷങ്ങളിലൂടെയാണ് സന്തോഷ് സിനിമയില്‍ തന്റെ ചുവടുറപ്പിച്ചത്. അകാലത്തില്‍ മരണമടഞ്ഞ സന്തോഷിന്റെ ഓര്‍മ്മകളിലാണ് അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും ജീവിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മക്കളായ ചിത്രലേഖയുടെയും കപിലയുടെയും ജന്മദിനമായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ഒരേ ദിവസം ജനിച്ച പെണ്‍മക്കളുടെ ജന്മദിനത്തില്‍ ഗായികയും എഴുത്തുകാരിയും അഭിനേതാവുമൊക്കെയായ ഭാര്യ ജിജി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന കുറിപ്പും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. 

ആത്മഹത്യ ചെയ്ത ഭര്‍ത്താവ് സന്തോഷ് ജോഗിക്ക് എഴുതുന്ന കത്തുകളെന്ന പോലെ നിനക്കുള്ള കത്തുകള്‍ എന്ന പേരില്‍ ജിജി മുമ്പൊരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അതിലെ എഴുത്തുകള്‍ പോലെ സന്തോഷിന് എഴുതുന്നതായാണ് ഈ കുറിപ്പും.

ജിജിയുടെ കുറിപ്പ്

പപ്പൂ.... നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണിന്ന്... രണ്ടു വര്‍ഷത്തിന്റെ കൃത്യമായ ഇടവേളയില്‍ 2006 മാര്‍ച്ച് 11 നും 2008 മാര്‍ച്ച് 11 നുമായി നമ്മുടെ ഉയിരിലേക്ക് പിറന്നുവീണ കുഞ്ഞിപ്പെണ്ണുങ്ങള്‍. 
ഇന്നിപ്പോഴിങ്ങനെ പതിനാലുകാരിയും പന്ത്രണ്ടുകാരിയുമായി ,നമ്മളേക്കാള്‍ വലിയവരായി നില്‍ക്കുന്നു! നീ ഒപ്പമില്ലാത്ത പത്തു വര്‍ഷങ്ങള്‍. നീയവശേഷിപ്പിച്ച ശൂന്യത. നീയുണ്ടായിരുന്നെങ്കിലെന്ന കാല്പനികത, എല്ലാറ്റിനുമിടയില്‍ അവര്‍ വളരുന്നു. മിടുക്കിക്കുട്ടികളാണ് പപ്പൂ, സത്യമായും എനിക്കറിയാം, നിനക്ക് അവരെ മിസ് ചെയ്യുന്നുണ്ടെന്ന്, നിന്റേയും ചേര്‍ത്ത് രണ്ടാളുടേയും തിരുനെറ്റിയില്‍ കൊടുത്തിട്ടുണ്ട് നിറയെ ഉമ്മകള്‍, ജിജി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഒപ്പം സന്തോഷ് ജോഗിയുടെയും മക്കളുടെ പിറന്നാളാഘോഷത്തിന്റേയും ചിത്രങ്ങളും ജിജി ചേര്‍ത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക