Image

മകളുടെ ചിത്രം പങ്ക് വച്ച് കജോള്‍

Published on 13 March, 2020
മകളുടെ ചിത്രം പങ്ക് വച്ച് കജോള്‍

മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് കജോള്‍. മകള്‍ നിസയുടെ ചിത്രമാണ് പങ്ക് വച്ചിരിക്കുന്നത്. എല്ലാവരും കാജോളും മകളും തമ്മിലുള്ള സാമ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. രണ്ടു പേരുടേയും ചിരി ഒരുപോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ക്രീം നിറത്തിലുള്ള ലെഹങ്ക അണിഞ്ഞാണ് നിസ ചിത്രങ്ങളിലെത്തിയിരിക്കുന്നത്. ഭയത്തിന്റെ സമയത്ത് വേണ്ടത് ഹാപ്പില്‍ പില്‍ ആണെന്നും എന്റേതായതിന് നന്ദിയെന്നുമാണ് കാജോള്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടുതല്‍ ചിരിക്കണമെന്നും താരം പറയുന്നു. മരത്തടി കൊണ്ട് തീര്‍ത്ത നിലത്ത് ഇരിക്കുകയാണ് ചിത്രങ്ങളില്‍ നിസ. ക്രീം നിറത്തിലുള്ള ലെഹങ്കയണിഞ്ഞ താരപുത്രി കാതിലണിഞ്ഞ കമ്മലും മനോഹരമാണ്. പക്ഷെ ഏറ്റവും മനോഹരമായ ആഭരണം നിസയുടെ ചിരി തന്നെയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പിന്നാലെ കമന്റുമായി ബോളിവുഡ് താരങ്ങളുമെത്തിയിട്ടുണ്ട്. കാജോളിന്റെ സഹോദരിയായ തനിഷ മുഖര്‍ജി എന്റെ രാജകുമാരിയെന്നാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
നേരത്തെ നിസയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി കാജോളും അജയ് ദേവ്ഗണും രംഗത്തെത്തുകയായിരുന്നു. അന്ന് മകള്‍ സിംഗപ്പൂരിലായിരുന്നു. അതുകൊണ്ട് കുറച്ച് മാത്രമേ അവള്‍ അറിഞ്ഞിരുന്നുവെന്നും പക്ഷെ തന്റെ മകനെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുമെന്നും അതുപോലെ മകളെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പഠിപ്പിക്കുമെന്നും താരം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക