Image

പ്രാര്‍ത്ഥനയാണ് താരം

Published on 13 March, 2020
പ്രാര്‍ത്ഥനയാണ് താരം

പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ടിക് ടോക്കിലും സജീവമായ താരത്തിന്റെ പുതിയ വീഡിയോകള്‍ ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. നിരവധി ഫോളോവേഴ്‌സാണ് താരത്തിന് ഇന്‍സ്റ്റയിലും ടിക് ടോക്കിലുമൊക്കെയുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ടിക് ടോക് വീഡിയോകള്‍ഏറെ വൈറലായിരിക്കുകയാണ്. 

ഗായിക എന്ന നിലയില്‍ ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട് താരം. മോഹന്‍ലാല്‍ എന്ന സിനിമയില്‍ താരം ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. പ്രാര്‍ഥന പാടുന്നതിന്റേയും ഗിറ്റാര്‍ വായിക്കുന്നതിന്റേയും ടിക് ടോക് ചെയ്യുന്നതിന്റേയുമൊക്കെ വീഡിയോകള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
കരിക്ക് വീഡിയോയിലെ ഡയലോഗുകളും ശ്രീകൃഷ്ണപുരത്ത് നക്ഷത്രതിളക്കത്തിലെ കുന്തമല്ലെടി കൂന്തല്‍, അമ്മയ്ക്കാണെങ്കില്‍ ഉപ്പൂറ്റിവരെ മുടിയുണ്ട് എന്ന ഡയലോഗും ഉപ്പും മുളകിലെ ഡയലോഗുമൊക്കെ താരം ടിക് ടോക് ചെയ്തിട്ടുണ്ട്. നടി മംമ്ത പാടുമ്പോള്‍ അരികിലിരുന്ന് താരം ഗിറ്റാര്‍ വായിക്കുന്ന വീഡിയോയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക