തല മൊട്ടയടിച്ച ഒരു കുഞ്ഞു പെൺകുട്ടി അച്ഛന്റെ മുഖത്തേക്കു 'രൂക്ഷമായി' നോക്കുന്ന ഈ ചിത്രം സോഷ്യൽമീഡിയിൽ ഇപ്പോൾ വൈറലാണ്. കന്നഡ നടൻ യഷും രണ്ടാമത്തെ കുഞ്ഞുമാണ് ചിത്രത്തിൽ. മകളുടെ തല മൊട്ടയടിച്ച ശേഷം അച്ഛനും മകളും തമ്മിലെ സാങ്കല്പിക സംഭാഷണം അടിക്കുറിപ്പായി നൽകി യഷ് തന്നെയാണ് കൗതുകം ജനിപ്പിക്കുന്ന ഈ ചിത്രം പോസ്റ്റ് ചെയ്തത്.
ആ സംഭാഷണം ഇങ്ങനെ:
'അയ്റ : അച്ഛാ, എനിക്കറിയാം ഇത് വേനൽക്കാലമാണ്. പക്ഷേ എനിക്കുറപ്പാണ്, ഇത് സമ്മർ കട്ട് അല്ലല്ലോ.
അച്ഛൻ : ആഹെം..'
2016 ൽ വിവാഹിതരായ നടനും ഭാര്യ രാധിക പണ്ഡിറ്റിനും 2018 ലാണ് ആദ്യത്തെ കൺമണി പിറക്കുന്നത്. മകളുടെ ചിത്രം ആരാധകർക്കായി യഷും രാധികയും കഴിഞ്ഞ വർഷം അക്ഷയത്രിതീയ ദിനത്തിൽ പുറത്ത് വിട്ടിരുന്നു. ഐറ എന്നു പേരിട്ട മകളുടെ ഫോട്ടോകളും വീഡിയോകളും ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.