Image

കൊവിഡ് 19: വിവാഹാഘോഷങ്ങള്‍ മാറ്റിവച്ചുവെന്ന് ഉത്തര ഉണ്ണി, താലികെട്ട് മാത്രം

Published on 13 March, 2020
കൊവിഡ് 19: വിവാഹാഘോഷങ്ങള്‍ മാറ്റിവച്ചുവെന്ന് ഉത്തര ഉണ്ണി, താലികെട്ട് മാത്രം
 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നുവെന്ന് നടി ഉത്തര ഉണ്ണി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ താലികെട്ട് മാത്രം നടത്തി ആഘോഷങ്ങള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് ഉത്തര ഉണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 

ഏപ്രില്‍ അഞ്ചിനായിരുന്നു ഉത്തരയുടേയും നിതേഷിന്റേയും വിവാഹം നിശ്ചയിച്ചിരുന്നത്. ബാംഗ്ലൂരില്‍ ബിസ്നസ് ചെയ്യുകയാണ് നിതേഷ് നായര്‍. ജനുവരിയില്‍ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഭരതനാട്യം നര്‍ത്തകിയായ ഉത്തര വവ്വാല്‍ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ഇടവപ്പാതി ആയിരുന്നു ഉത്തരയുടെ ആദ്യ മലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക