Image

ഇന്ത്യന് എംബസ്സിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈൻ തുറന്നു

പി പി ചെറിയാന്‍ Published on 14 March, 2020
ഇന്ത്യന് എംബസ്സിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈൻ  തുറന്നു
വാഷിംഗ്ടണ്‍ ഡി സി: ബെര്‍മൂഡ, ഡലവെയര്‍, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, കെന്റുക്കി, മേരിലാന്റ്, നോര്‍ത്ത് കരോളിന, വെര്‍ജീനിയ വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ തുറന്നതായി വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ അറിയുന്നതിനും, യാത്രാ നിയന്ത്രണം, വിലക്ക് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അറിയണമെന്നാഗ്രഹിക്കുന്നവര്‍ 202 213 1364, 202 262 0375 എന്നീ നമ്പറുകളുമായോ, cons4.washington@mea.gov.in. എന്ന ഇമെയിലുമായോ ബന്ധപ്പെടാവുന്നതാണ്.

അമേരിക്കയില്‍ വിവിദ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ (ഇന്ത്യന്‍ എംമ്പസ്സി)

ഇല്ലിനോയ്ഡ്- ഇന്ത്യാന- മിഷിഗണ്‍- മിനിസോട്ട- 312 687 3642
അര്‍ക്കന്‍സാസ്- ലൂസിയാന- ഒക്കലഹോമ- ടെക്‌സസ്സ്- 713 626 2149
ന്യൂജേഴ്‌സി- ന്യൂയോര്‍ക്ക് - കണക്റ്റിക്കട്ട്- 212 774 0607
അലാസ്‌ക്ക- അരിസോണ- കാലിഫോര്‍ണിയ- 415 483 6629

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് മാര്‍ച്ച് 11 ന് ഇന്ത്യ ഗവണ്മെണ്ട് വിസ വിതരണത്തില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 15 വരെയാണ് നിയന്ത്രണം. മാര്‍ച്ച് 13 മുതല്‍ നിലവില്‍ വരും. അത്യാവശ്യത്തിന് യാത്രചെയ്യേണ്ടവര്‍ അടുത്ത ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക