Image

കൊറോണ: നിതിന്‍ രണ്‍ജി പണിക്കരുടെ സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിച്ചു

Published on 14 March, 2020
കൊറോണ: നിതിന്‍ രണ്‍ജി പണിക്കരുടെ സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിച്ചു

ഇടുക്കി: കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലിന്റെ ചിത്രീകരണം നിര്‍ത്തിച്ചു. ഇന്ന് 10 മണിയോടെ വണ്ടന്‍മേട് ടൗണിലെ ചിത്രീകരണമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസ്സപ്പെട്ടത്.


പഞ്ചായത്തിലെ ആരോഗ്യ വിഭാഗം 'സ്റ്റോപ്പ് മെമ്മോ ' നല്‍കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ച്‌ താരങ്ങളടക്കമുള്ളവര്‍ മടങ്ങി. സുരേഷ് ഗോപി തന്റെ കാരവനില്‍ 11 മണിയോടെ തിരിച്ചു പോന്നു.


കട്ടപ്പനയിലെയും പരിസരങ്ങളിലെയും ഷൂട്ടിംഗ് ഏതാണ്ട് തീരാറായതായിരുന്നു. ഇനി ഏതാനും ദിവസങ്ങളില്‍ കാലടിയിലായിരുന്നു നടക്കേണ്ടത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരവം എന്ന സിനിമയുടെ ഷൂട്ടിംഗും പാലായില്‍ നിര്‍ത്തേണ്ടി വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക