Image

വിനയന്റെ ബിഗ് ബജറ്റ് ചിത്രം 19-ാം നൂറ്റാണ്ട് ഒരുങ്ങുന്നു; കാസ്റ്റിങ് കോളും

Published on 15 March, 2020
വിനയന്റെ ബിഗ് ബജറ്റ് ചിത്രം 19-ാം നൂറ്റാണ്ട് ഒരുങ്ങുന്നു; കാസ്റ്റിങ് കോളും

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന്‍ വിനയന്‍. അണിയറയില്‍ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. പത്തൊമ്ബതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിനായുള്ള കാസ്റ്റിങ് കോളുമായാണ് വിനയന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒരുപാട് വലിയ താരങ്ങള്‍ ചിത്രത്തില്‍ എത്തുമെന്നും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം പ്രധാനവേഷങ്ങള്‍ ചെയ്യാന്‍ പുതുമുഖങ്ങളെയും ക്ഷണിക്കുന്നുണ്ട്.


1800 കളിലെ തിരുവിതാംകൂറിന്‍െ ചരിത്രം പറയുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയില്‍ അന്നത്തെ ചരിത്ര പുരുഷന്‍മാരും, ധീര വനിതകളും, ഭരണാധികാരികളും ഒക്കെ കഥാപാത്രങ്ങള്‍ ആയിരിക്കുമെന്നും കായംകുളം കൊച്ചുണ്ണിയേപ്പോലെ ആ കാലഘട്ടത്തിലെ പലകഥാപാത്രങ്ങളും സിനിമയില്‍ വന്നിട്ടുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിന്റെ ഇതുവരെ പറയാത്ത ഏടുകളായിരിക്കും ഈ സിനിമയുടെ വലിയ ക്യാന്‍വാസിലുടെ പ്രേക്ഷകരില്‍ എത്തുന്നതെന്നുമാണ് വിനയന്‍ കുറിച്ചത്.

വിനയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്


സുഹൃത്തുക്കളെ…
ഞാന്‍ അടുത്തതായി ചെയ്യുന്നത് ശ്രീ ഗോകുലം മുവീസിന്‍െറ ബാനറില്‍ ഗോപാലേട്ടന്‍ നിര്‍മ്മിക്കുന്ന '19-ാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയാണ് എന്ന വിവരം സസന്തോഷം നിങ്ങളെ അറിയിക്കുകയാണ്. 1800 കളിലെ തിരുവിതാംകൂറിന്‍െ ചരിത്രം പറയുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയില്‍ അന്നത്തെ ചരിത്ര പുരുഷന്‍മാരും,ധീര വനിതകളും, ഭരണാധികാരികളും ഒക്കെ കഥാപാത്രങ്ങള്‍ ആയിരിക്കും. കായംകുളം കൊച്ചുണ്ണിയേപ്പോലെ
ആ കാലഘട്ടത്തിലെ പലകഥാപാത്രങ്ങളും സിനിമയില്‍ വന്നിട്ടുണ്ടന്‍കിലും 19-ാം നൂറ്റാണ്ടിന്‍െറ ഇതുവരെ പറയാത്ത ഏടുകളായിരിക്കും ഈ സിനിമയുടെ വലിയ ക്യാന്‍വാസിലുടെ പ്രേക്ഷകരില്‍ എത്തുന്നത്..


മലയാളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ പന്‍കെടുക്കുന്ന ഈ ചിത്രത്തില്‍ ചില പ്രധാന വേഷങ്ങള്‍ പുതുമുഖങ്ങള്‍ക്ക് നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.. അതിനായി പരസ്യം ചെയ്ത കാസ്ററിംഗ് കാള്‍ ഇവിടെ ഇപ്പാള്‍ പോസ്ററ് ചെയ്യുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉള്ള സിനിമ ആയതിനാല്‍
അതിനോടു താല്‍പ്പര്യമുള്ളവര്‍ക്കു മുന്‍ഗണന കൊടുക്കുന്നതായിരിക്കും.. അന്‍ചു വര്‍ഷത്തിലേറെയായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഈ പ്രോജക്‌ട് ഇന്ന് സാക്ഷാത്കരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്
അതിന് ശ്രീ ഗോകുലം ഗോപാലനെ പോലെ മലയാളത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നിര്‍മ്മാതാവും കുടെ ഉള്ളപ്പോള്‍ എന്‍െറ കരിയറിലെ ഏറ്റവും നല്ല ഒരു സിനിമ നിങ്ങള്‍ക്കു പ്രതീക്ഷിക്കാം..


പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും എന്നെ സപ്പോര്‍ട്ടു ചെയ്യുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള എല്ലാ സുമനസ്സുകളും, സുഹൃത്തുക്കളും ഈ ഒരു വലിയ സിനിമാ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ എന്‍െറ കൂടെ കാണുമെന്നു പ്രത്യാശിക്കുന്നു..,


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക