Image

മഞ്ജു വാര്യര്‍, ആഷിഖ് അബു, ജയസൂര്യ, ടൊവിനോ; 'ചങ്ങല പൊട്ടിക്കാം' പ്രചാരണത്തിന് പിന്തുണയേറുന്നു

Published on 16 March, 2020
മഞ്ജു വാര്യര്‍, ആഷിഖ് അബു, ജയസൂര്യ, ടൊവിനോ; 'ചങ്ങല പൊട്ടിക്കാം' പ്രചാരണത്തിന് പിന്തുണയേറുന്നു

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്ബയിന് തുടക്കം കുറിച്ച്‌ ആരോഗ്യ വകുപ്പ്. നന്നായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച്‌ കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്ബയിന്‍്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്ബയിന്‍ സംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.


സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്ബ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച്‌ കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക് ദ ചെയില്‍ കിയോസ്കുകള്‍ സ്ഥാപിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..


ബ്രേക്ക് ദ ചെയിന്‍

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക