Image

മെഗാസ്റ്റാറിന്റെ "ബിലാലി"നെ സംബന്ധിച്ച്‌ പ്രചരിക്കുന്ന ആ വാര്‍ത്ത വ്യാജം.!! വിശദീകരണവുമായി നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദ് മരിക്കാര്‍ !!

Published on 16 March, 2020
മെഗാസ്റ്റാറിന്റെ "ബിലാലി"നെ സംബന്ധിച്ച്‌ പ്രചരിക്കുന്ന ആ വാര്‍ത്ത വ്യാജം.!! വിശദീകരണവുമായി നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദ് മരിക്കാര്‍ !!

ആരാധകരും പ്രേക്ഷകരും വലിയ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാല്‍. 'ബിഗ് ബി'യുടെ രണ്ടാം ഭാഗമായി അമല്‍ നീരദ് സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. കാസ്റ്റിംഗിനെക്കുറിച്ചും ചിത്രത്തിന് നിര്‍മ്മാതാവിനെക്കുറിച്ചും ചില വാര്‍ത്തകള്‍ സമയം ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മിന്റെ ബാനറില്‍ ജോബി ജോര്‍ജ് ഏറ്റെടുത്തു എന്നുള്ളത്. 


ആരാധകരും പ്രേക്ഷകരും ഒരുപോലെ വിശ്വസിച്ച ഈ വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് ബിലാലിന്റെ നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദ് മരിക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ബിലാലിന്റെ നിര്‍മ്മാണം ഏറ്റെടുത്തു എന്നുള്ള വാര്‍ത്തയുടെ ഉറവിടം എവിടെ നിന്നാണെന്ന് പോലും തനിക്ക് അറിയില്ലയെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് പോലും ആരും തന്നെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.


അണ്ണന്‍ തമ്ബി, താന്തോന്നി, കൂതറ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് ഷാഹുല്‍ ഹമീദ് മരിക്കാര്‍. ബിഗ് ബി എന്ന ചിത്രത്തിലെ സഹ നിര്‍മ്മാതാവ് കൂടിയാണ് ഇദ്ദേഹം. ബിലാലിന്റെ നിര്‍മ്മാണവും ഏറ്റെടുത്തിരിക്കുന്ന ഇദ്ദേഹത്തിന്റെ വാക്കുകള്‍ ചിത്രത്തിനെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയുടെ മുനയൊടിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക