Image

ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു

Published on 16 March, 2020
ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു


മസ്‌കറ്റ്: ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കും. കോവിഡ്-19 നേരിടാന്‍ രൂപീകരിച്ച സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. ഞായറാഴ്ച മുതലാണ് അവധി ആരംഭിക്കുന്നത്.

ജനങ്ങള്‍ എല്ലാ തരത്തിലുള്ള ഒത്തുചേരലും ഒഴിവാക്കണമെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു.
കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആരാധനയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ആരാധനകള്‍ നടത്തരുതെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. റൂവി, ഗാല, സലാല, സൊഹാര്‍ എന്നിവടങ്ങളില്‍ ഒമാന്‍ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് രാജ്യത്ത് ക്രിസ്ത്യന്‍ വിശ്വാസ പ്രകാരമുള്ള ആരാധനകള്‍ നടന്നുവന്നിരുന്നത്.

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക