Image

മറഞ്ഞു പോയൊരാൾ... ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 17 March, 2020
മറഞ്ഞു പോയൊരാൾ... ( കവിത : പുഷ്പമ്മ ചാണ്ടി )
നീയില്ലാതെയെൻ ജീവിതം ദുഷ്കരമെന്ന് ഭയമില്ലാതെ ചൊല്ലുന്നൊരാണൊരുത്തൻ..

കാണാനത്രയ്ക്കു ചേലില്ലാത്തവളെങ്കിലും, 
നിന്നെയെനിക്കു  പെരുത്തിഷ്ടമെന്ന് സത്യമായി സമ്മതിക്കുന്നൊരാൾ ...

നീ, നീയരികെയുണ്ടെന്നെപ്പോഴു-
മുരുവിട്ടിരിക്കുന്നൊരാൾ ...

നിന്നെയെനിക്കു വേണ,മൊരുനാളും    വേദനിപ്പിക്കില്ലെന്ന് ചൊല്ലുന്നൊരാൾ ...
 
മുഖത്തെ ചുളിവിലും 
നരച്ചതലമുടിയിലും  എന്തിരിക്കുന്നെന്നു കരുതുന്നയാൾ ..
 
മിനുസമില്ലാത്ത വയറിലും, ഇടിഞ്ഞ മാറിലുമെന്തുളളൂ ... 
മൂന്നു മക്കൾക്കമ്മയല്ലേ നീയെന്നും,
ആവേശമതിന്നോളം
തെല്ലുപോലും  കുറഞ്ഞില്ലെന്നും
പറയാതെ,പറയുന്നൊരാൾ..

ഈവിധമെല്ലാം  പറയുന്നൊരാൾ, അവനെങ്ങുപോയി മറഞ്ഞിതേ....?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക