Image

മോഹന്‍ലാല്‍ ചെയ്ത റോളുകള്‍ ചെയ്തു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്:അദ്ദേഹം ഒരു മാജിക്കല്‍ ആക്ടറെന്ന് തെലുങ്കു താരം വെങ്കിടേഷ്

Published on 18 March, 2020
മോഹന്‍ലാല്‍ ചെയ്ത റോളുകള്‍ ചെയ്തു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്:അദ്ദേഹം ഒരു മാജിക്കല്‍ ആക്ടറെന്ന് തെലുങ്കു താരം വെങ്കിടേഷ്

ഇന്ത്യയിലെ മറ്റ് നടന്മാരെ പോലെയല്ല,മോഹന്‍ലാല്‍ ഒരു മാജിക്കല്‍ ആക്ടറാണെന്ന് തെലുങ്കുതാരം വെങ്കിടേഷ്.സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച്‌ പ്രശംസിച്ചത്.


തമിഴില്‍ നിന്ന് രജനികാന്ത്, പ്രഭു, ഭാഗ്യരാജ്, ധനുഷ്, സൂര്യ, മാധവന്‍ അതുപോലെ മലയാളത്തില്‍ നിന്ന് മമ്മൂട്ടി, മുരളി എന്നിവര്‍ അഭിനയിച്ച ചിത്രങ്ങളുടെ തെലുങ്ക് റീമേക്കില്‍ താന്‍ അഭിനയിച്ചിട്ടുണ്ട് . എന്നാല്‍ താന്‍ ഇപ്പോഴും ചെയ്യാന്‍ ഭയപ്പെടുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീമേക് ആണെന്നും വെങ്കിടേഷ് പറഞ്ഞു.

കാരണം മറ്റു നടന്‍മാര്‍ ചെയ്തതു ഭംഗിയാക്കിയ റോളുകള്‍ തനിക്കു തന്റേതായ രീതിയില്‍ ചെയ്തു ഫലിപ്പിക്കാം എന്ന വിശ്വാസമുണ്ടെങ്കിലും മോഹന്‍ലാല്‍ ചെയ്ത റോളുകള്‍ ചെയ്തു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടു ആണെന്നും അദ്ദേഹം പറഞ്ഞു.


ലാലിന്റെ ശരീര ഭാഷയും അഭിനയ ശൈലിയുമൊക്കെ ഒരു മാജിക് പോലെയാണെന്നും മറ്റാര്‍ക്കും അതുപോലെ അഭിനയിക്കാന്‍ കഴിയില്ല എന്നും വെങ്കിടേഷ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക