Image

'കഴുകിക്കോ കഴുകിക്കോ', `കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും

Published on 18 March, 2020
'കഴുകിക്കോ കഴുകിക്കോ', `കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും
രാജ്യത്താകെ കൊറോണപ്പേടിയാണ്. പേടി വേണ്ട, ജാഗ്രത മതിയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. നഗരങ്ങളും ഗ്രാമങ്ങളും കൊറോണയെ തുരത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പൊതു നിരത്തിനടുത്തു തന്നെ കൈ കഴുകാനുള്ള വെള്ളവും വാഷ് ബേസിനും സാനിറ്റൈസറുമെല്ലാം ഒരുക്കി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാതൃകയാകുന്നു. 

കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ പ്രധാനമാണ്. പുറത്തു നിന്നു വരുന്നവര്‍ കൈകള്‍ കുറച്ചുനേരമെടുത്ത് വൃത്തിയായി കഴുിയതിനുശേഷം മാത്രം ബാക്കി പ്രവൃത്തികളിലേക്ക് കടക്കുക എന്നാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്. ശുചിത്വ
കാര്യങ്ങളില്‍ അവബോധമുണ്ടാക്കിക്കൊണ്ട് സോഷ്യല്‍മീഡിയയിലും പല വീഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ബ്രേക്ക് ദ ചലഞ്ചിനു ശേഷം സിനിമാതാരങ്ങളും കൈ കഴുകല്‍ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. നടന്‍ ആസിഫ് അലിയും തന്റെ മക്കളിലൂടെ സാമൂഹിക ബോധവത്കരണം നല്‍കുകയാണ്. കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ് കുട്ടികള്‍ വീഡിയോയില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക