Image

കൊറോണ വൈറസ് അല്ല 'ചൈനീസ് വൈറസ്'; ഡൊണള്‍ഡ് ട്രംപിനെതിരെ ഹോളിവുഡ് താരം

Published on 20 March, 2020
കൊറോണ വൈറസ് അല്ല 'ചൈനീസ് വൈറസ്'; ഡൊണള്‍ഡ് ട്രംപിനെതിരെ ഹോളിവുഡ് താരം

കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്നു വിശേഷിപ്പിച്ച ഡൊണള്‍ഡ് ട്രംപിനെതിരെ ഹോളിവുഡ് താരം മാര്‍ക് റുഫല്ലോ. പ്രത്യേക രാജ്യത്തിന് മാത്രമായി വൈറസിന്റെ കുറ്റം ചുമത്തുന്നത് ശരിയല്ലെന്നും ഇത് മറ്റു ആളുകളിലേക്ക് വിദ്വേഷത്തിന് വഴിയൊരുക്കുമെന്നും താരം പറഞ്ഞു.

അവഞ്ചേര്‍സ് സിനിമയില്‍ ഹള്‍ക്ക് എന്ന സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ താരമാണ് മാര്‍ക് റുഫല്ലോ. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം രാഷ്ട്രീയ പ്രസ്താവനകള്‍ നിങ്ങളുടെ തന്നെ ആളുകളെ മോശമായി സ്വാധീനിക്കുമെന്നും അവര്‍ ആരോപിതര്‍ക്കെതിരെ അക്രമണ മനോഭാവം പ്രകടിപ്പിക്കുമെന്നും മാര്‍ക് വ്യക്തമാക്കി.

ചൈനീസ് വൈറസ് മൂലം ബാധിക്കപ്പെട്ട എയര്‍ലൈന്‍സ് ഉള്‍പ്പെടെ എല്ലാ മേഖലകളെയും യുഎസ് ശക്തമായി പിന്തുണയ്ക്കും. മുമ്ബത്തെക്കാള്‍ നമ്മള്‍ കരുത്തരാകും എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. പരാമര്‍ശം അമേരിക്കയിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക