Image

വധശിക്ഷ (കവിത: ജസി കാരാട് )

Published on 20 March, 2020
വധശിക്ഷ (കവിത: ജസി കാരാട് )


ഇന്നെനിയ്ക്ക്
കറുത്ത വെള്ളിയാണ് ,
4 പുരുഷ സഹോദരങ്ങളെ
'കൊന്നുകളഞ്ഞ ദിവസം
പക്ഷെ
അമാവാസികൾ
പൗർണമിയിലേയ്ക്കുള്ള തുറവുകളാണ്.
അതിനാൽ
പ്രതീക്ഷയുടെ വെളിച്ചത്തുണ്ടുമായെത്തിയ
ഈ അമാവാസിയിൽ ഞാനാശ്വസിക്കും
ജന്മം തന്നെ കുറ്റകൃത്യമായിപ്പോയതിനാൽ
വധിക്കപ്പെട്ട 
ലക്ഷക്കണക്കിന് 
പെൺകുഞ്ഞുങ്ങൾക്കു വേണ്ടി 
ഞാനിന്ന് ചിരിക്കും.

ആരും കൊല്ലപ്പെടാത്ത നല്ല നാളേയ്ക്കായി
കാത്തിരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക