Image

24 മില്യന്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ

Published on 20 March, 2020
24 മില്യന്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ


ബര്‍ലിന്‍: കൊറോണ വൈറസ് ബാധ കാരണം ലോകത്താകമാനം 24 മില്യന്‍ ആളുകള്‍ക്ക്‌തൊഴില്‍ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍. ഈ തൊഴില്‍ നഷ്ടം ഒഴിവാക്കണമെങ്കില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും മുന്നറിയിപ്പ്.

എത്ര ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചാലും ഏറ്റവും കുറഞ്ഞത് 5.3 മില്യന്‍ ആളുകള്‍ക്കെങ്കിലും ജോലി പോകുമെന്നാണ് കണക്കാക്കുന്നത്. 2008ലെ ആഗോള സാന്പത്തിക മാന്ദ്യ കാലത്ത് സ്വീകരിച്ചതു പോലുള്ള സംയോജിത നടപടികളൂടെയേ ഇതിന്റെ ആഘാതം കുറച്ചു കൊണ്ടുവരാന്‍ സാധിക്കൂ എന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. അത്രയും നടപടികളുണ്ടായിട്ടു പോലും ആ കാലഘട്ടത്തില്‍ 22 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു എന്നും സംഘടനയുടെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് 19 ഒരു ആരോഗ്യ പ്രതിസന്ധി മാത്രമല്ല, തൊഴില്‍ വിപണിയിലും ആഗോള സമ്പദ് വ്യവസ്ഥയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഇതിനകം തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. ജോലി നഷ്ടപ്പെടാത്തവര്‍ പോലും ദാരിദ്യ്രം നേരിടുന്ന അവസ്ഥയാണ് കാത്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കോവിഡിന്റെ സന്പൂര്‍ണ ഫലം തൊഴില്‍ വിപണിയില്‍ പ്രതിഫലിക്കുമെന്നും മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക