Image

ജനത കര്‍ഫ്യൂ എന്താണെന്ന് അറിയില്ല, ഹര്‍ത്താലാണെന്ന് പറയൂ; മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി

Published on 20 March, 2020
ജനത കര്‍ഫ്യൂ എന്താണെന്ന് അറിയില്ല, ഹര്‍ത്താലാണെന്ന് പറയൂ; മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി

ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനത കര്‍ഫ്യൂ എന്താണെന്ന് മനസിലായിട്ടില്ലെന്നും ഞയറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടിയുടെ പരിഹാസം.

പ്രധാനമന്ത്രി ജനത കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ചാണ് റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയത്. 'പ്രിയപ്പെട്ട പ്രധാനമന്ത്രി, ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഹര്‍ത്താലാണെന്ന് അവരോട്  പറയൂ. കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ' റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ജനങ്ങളുടെ സ്വയം പങ്കാളിത്തമുള്ള ജനതാ കര്‍ഫ്യൂവിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞയറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ സ്വന്തം വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കര്‍ഫ്യൂ ആചരിക്കണം. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മനിയന്ത്രണത്തോടെയും കൊറോണയെ നേരിടുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ദിവസത്തെ കര്‍ഫ്യൂ.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക