Image

അന്ന് ഫാസില്‍ ഓടിയ ഓട്ടമാണ് അയ്മനം സിദ്ധാര്‍ത്ഥനും ഫോളോ ചെയ്തത്; ഫാസിലിനെ അനുകരിച്ച കഥ പറഞ്ഞ് ഫഹദ്

Published on 21 March, 2020
അന്ന് ഫാസില്‍ ഓടിയ ഓട്ടമാണ് അയ്മനം സിദ്ധാര്‍ത്ഥനും ഫോളോ ചെയ്തത്; ഫാസിലിനെ അനുകരിച്ച കഥ പറഞ്ഞ് ഫഹദ്
ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിലെ രസകരമായൊരു സീനുണ്ട്. പൊലീസ് ലാത്തി ചാര്‍ജ് നടക്കുമ്ബോള്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന അയ്മനം സിദ്ധാര്‍ത്ഥന്‍ തല്ലുകൊള്ളാതെ ഓടുന്നത്. ഫഹദിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ആ ഓട്ടം ഇന്നും സോഷ്യല്‍ മീഡിയയില്‍ പോപ്പുലറാണ്. ഖദര്‍ ഷര്‍ട്ടിന്റെ പോക്കറ്റും പൊത്തിപ്പിടിച്ച്‌ തിരിഞ്ഞുനോക്കാതെ പായുന്ന സിദ്ധാര്‍ത്ഥന്‍ ട്രോളന്മാരുടെ പ്രധാന മീമുകളില്‍ ഒന്നുമാണിത്. ഈ ഓട്ടം മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ചൊന്നുമല്ല ഫഹദ് ചെയ്തതെങ്കിലും പോക്കറ്റ് പൊത്തിപ്പിടിച്ചുള്ള ഓട്ടത്തിന് ഒരാളോട് കടപ്പാടുണ്ട് ഫഹദിന്; വേറെയാരോടുമല്ല, ഫാസിലിനോട്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്. അഭിമുഖത്തില്‍ ഫഹദ് പറയുന്നതിപ്രകാരമാണ്; ചിത്രീകരിക്കാന്‍ പോകുന്ന ഈ രംഗത്തെ കുറിച്ച്‌ സത്യന്‍ അന്തിക്കാട് നെടുമുടി വേണുവിനോട് പറഞ്ഞപ്പോഴാണ് ഫാസില്‍ പ്രധാനകഥാപാത്രമായൊരു അനുഭവം വേണു പങ്കുവയ്ക്കുന്നത്. 

കോളേജില്‍ പഠിക്കുന്ന സമയത്ത് ഫാസിലും വേണുവും ഇ സി തോമസുമെല്ലാം കൂടി ഒരു തീരുവനന്തപുരം കാണാന്‍ പദ്ധയിട്ടു. എന്നാല്‍ ഫാസിലിന് ആ യാത്രയോട് അത്ര താത്പര്യമില്ലായിരുന്നു. നിര്‍ബന്ധത്തിന്റെ പുറത്താണ് വന്നത്. കാറിലായിരുന്നു യാത്രയെങ്കിലും ഫാസിലിന്റെ പോക്കറ്റില്‍ ബസ് കൂലിക്കുള്ള പൈസയും ഉണ്ടായിരുന്നു. ബസ് കൂലിയില്ലാതെ വീട്ടില്‍ നിന്നിറങ്ങില്ലെന്നത് ഫാസിലിന്റെ ശീലമാണ്. തിരുവനന്തപുരത്തേക്കുള്ള യാത്ര കുറച്ചു ദൂരം ചെന്നപ്പോള്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞു ഫാസില്‍ കാറില്‍ നിന്നുമിറങ്ങി. മൂത്രമൊഴിക്കാന്‍ പോയ ഫാസിലിനെ കാണാതെ വന്നതോടെ വേണു കാറില്‍ നിന്നും ഇറങ്ങി നോക്കിയപ്പോള്‍ നാട്ടിലേക്കുള്ള ബസിന്റെ പുറകെ ഓടുന്ന കാഴ്ച്ചയാണ് കണ്ടത്. കാശ് വീണുപോകാതിരിക്കാന്‍ കീശയും പൊത്തിപ്പിടിച്ചായിരുന്നു ഫാസിലിന്റെ ഓട്ടം.

നെടുമുടി വേണു പറഞ്ഞ ഈ കഥ, അതുപോലെ സത്യന്‍ അന്തിക്കാട് ഫഹദിനോടും പറഞ്ഞു. അങ്ങനെയാണ് അയ്മനം സിദ്ദാര്‍ത്ഥനും പോക്കറ്റില്‍ നിന്നും കൈമാറ്റാതെ ലാത്തിയടിയില്‍ നിന്നു രക്ഷ നേടി ശരം വിട്ടപോലെ പായുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക